HOME
DETAILS
MAL
ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
backup
July 13 2018 | 04:07 AM
മുംബൈ: ബംഗളൂരു വ്യോമപാതയില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണു സംഭവം. കോയമ്പത്തൂരില്‍നിന്ന് ഹൈദരാബാദിലേക്കും ബംഗളൂരൂവില്‍നിന്ന് കൊച്ചിയിലേക്കും തിരിച്ച ഇന്‍ഡിഗോ വിമാനങ്ങളാണ് അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
ഇരു വിമാനങ്ങളും തമ്മില്‍ എട്ടു കിലോമീറ്റര്‍ പരിധിക്കുള്ളില്നിന്നാണു ദിശമാറ്റപ്പെട്ടത്. എയര്‍ ട്രാഫിക് കണ്ട്രോള് മുന്നറിയിപ്പ് നല്‍കിയതോടെ പൈലറ്റുമാര്‍ വിമാനങ്ങള്‍ ദിശമാറ്റി അപകടം ഒഴിവാക്കുകയായിരുന്നു. മുന്നറിയിപ്പില്‍ ഒരു വിമാനം 36,000 അടി ഉയരത്തില്‍ പോങ്ങിപ്പറന്നാണു വന്‍ അപകടം ഒഴിവായത്.
ഹൈദരാബാദ് വിമാനത്തില്‍ 162ഉം ബംഗളൂരു വിമാനത്തില്‍ 166ഉം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."