HOME
DETAILS
MAL
വിഷരഹിത കോഴികളെ വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ കൂട്ടായ്മ
backup
April 11 2019 | 07:04 AM
കാഞ്ഞങ്ങാട്: വിഷരഹിത കോഴികളെ വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്താല്‍ 'കേരള ചിക്കന്‍' എന്ന പേരിലാണ് ഇവ വിപണിയിലെത്തിക്കുക. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്ന വിഷാംശം കലര്‍ന്ന കോഴികളുടെ ഇറക്കുമതി തടയുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതിനുമുന്നിട്ടിറങ്ങിയ ഉപഭോക്താക്കളുടെ സംഗമവും ബോധവത്കരണ ക്ലാസും കാഞ്ഞങ്ങാട്ട് നടന്നു. ഡി.എം.സി ടി.ടി സുരേന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു.
എ.ഡി.എം.സി ഡി. ഹരിദാസ് അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി പ്രേമ, ഡി.ടി.എം ശ്വേതശ്രീ മോഹനന്, ഇ. രമ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."