കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ ധനസഹായ അപേക്ഷ സര്‍ക്കാര്‍ തള്ളി
തിരുവനന്തപുരം: പെന്‍ഷന്‍ നല്‍കുന്നതിന് കെ.എസ്.ആര്‍.ടി.സി അധിക ധനസഹായം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളി. പെന്‍ഷന്‍ നല്‍കുന്നതിന് കൂടുതല്‍ തുക നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയാണ് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കത്ത് നല്‍കിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വീണ്ടും മുടങ്ങിയിരുന്നു.
പ്രവര്‍ത്തന മൂലധനത്തിനായി അടിക്കടി സര്‍ക്കാരിനെ സമീപിക്കരുതെന്നും പെന്‍ഷന്‍ നല്‍കാന്‍ കോര്‍പസ് ഫണ്ട് അടിയന്തരമായി രൂപീകരിക്കണമെന്നും ഗതാഗത സെക്രട്ടറി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെന്‍ഷന്‍ നല്‍കാന്‍ 55 കോടി രൂപയാണ് വേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതാണ് പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തതിന് കാരണം. ട്രഷറിയില്‍ കോര്‍പറേഷന്‍ വിഹിതമായ 20 കോടി രൂപ അടച്ചു.
പെന്‍ഷന്‍ നല്‍കാന്‍ 55 കോടിയാണ് ആവശ്യമെന്നിരിക്കേ സര്‍ക്കാര്‍ വിഹിതമായ 20 കോടി നല്‍കിയാലും അവശേഷിക്കുന്ന 15 കോടി രൂപ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."