തനിക്കും കുടുംബത്തിനും ഫോണ്‍വഴി ഭീഷണിയെന്ന് റഷീദ് ആലായന്‍
മണ്ണാര്‍ക്കാട് : തന്റെ മകന്‍ അപകടത്തില്‍ ആണെന്ന് പറഞ്ഞ് നിരന്തരമായി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി നിരന്തരം തന്റെ ഫോണിലേക്ക് റെകോഡ് വോയിസ് വരുന്നതായി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥിരമായി മണ്ണാര്‍ക്കാട് ഒരു സ്‌കൂളിലേക്ക് സ്‌കൂള്‍ ബസില്‍ യാത്രചെയ്യുന്ന വിദ്യാര്‍ത്ഥി ഒരുദിവസം ലൈന്‍ ബസ്സില്‍ യാത്ര ചെയ്തു.
അന്നുമുതലാണ് തന്റെ ഫോണിലേക്ക് കുട്ടി അപകടത്തിലാന്നും ,കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ല എന്നും പറഞ്ഞുകൊണ്ട് ഫോണ്‍ സന്ദേശം വരുന്നെതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ നമ്പറുകളില്‍ നിന്നാണ് റെക്കോര്‍ഡ് ചെയ്ത് ഫോണ്‍ സന്ദേശം വരുന്നത്. നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവരുടെ പക്കല്‍ നിന്നു കിട്ടിയ വിവരം ഇത് സൈബര്‍ സൈബര്‍ സെല്ലിലേക്ക് കൈമാറിയിട്ടുണ്ട് എന്ന സന്ദേശം മാത്രമാണ്. ഈ വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഒരു ഇടപെടലും നടന്നിട്ടില്ലന്ന് അദ്ധേഹം പറഞ്ഞു. ടെക്‌നോളജി ഇത്രയധികം വികസിച്ച ഈ കാലത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ നിരന്തരമായ നടന്നുകൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിലും ഈ ഫോണിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത് പൊലീസിന്റെ നിരുത്തരവാദിത്തമാണെന്ന് അദ്ധേഹം പറഞ്ഞു.
പത്ത് പതിനഞ്ച് വര്‍ഷത്തോളമായി ജനപ്രതിനിധിയായി തുടരുന്ന എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് അദ്ദേഹം ചോദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."