HOME
DETAILS
MAL
സമരത്തീച്ചൂട്, പൊലിസ് അതിക്രമം...സംഘര്‍ഷങ്ങള്‍ക്കിടെയും പത്തരമാറ്റ് തിളക്കമാര്‍ന്ന പ്രകടനവുമായി ജാമിഅ
backup
July 20 2020 | 09:07 AM
ന്യൂഡല്‍ഹി: 2019-20 അധ്യയന വര്‍ഷത്തെ ജാമിഅ മില്ലിഅയുടെ പ്രകടനം ഏറെ മികവാര്‍ന്നത്. കേന്ദ്ര സര്‍വ്വകലാശാലകളുടെ പ്രകടനം സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 95.23 ശതമാനമാണ് മൂല്യനിര്‍ണയത്തില്‍ സര്‍വ്വകലാശാല കരസ്ഥമാക്കിയിരിക്കുന്നത്.
സി.എ.എ- എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജാമിഅ സര്‍വ്വകലാശാല. 2019 ഡിസംബര്‍ 15നാണ് ഡല്‍ഹി പൊലിസ് കാമ്പസിനകത്ത് അതിക്രമിച്ചു കയറുകയും വിദ്യാര്‍ഥികളെ അതിക്രൂരമായി അക്രമിക്കുകയും ചെയ്തത്. ലോകശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."