പൈലറ്റ് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തി, നിഷ്‌ക്കളങ്കമായ മുഖത്തിനു പിന്നില്‍ ഇങ്ങനെ ഒരു ചതിയുണ്ടെന്ന് ആരറിഞ്ഞു- ആഞ്ഞടിച്ച് ഗെലോട്ട്
ജയ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കഴിഞ്ഞ ആറ് മാസമായി ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് നടത്തുന്നുണ്ടായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല' -ഗെലോട്ട് പറഞ്ഞു.
നിഷ്‌ക്കളങ്കമായ മുഖം വെച്ച് അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചു ദിവസത്തെ ശാന്തതക്കു ശേഷമാണ് സച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗെലോട്ട് രംഗത്തെത്തിയിരിക്കുന്നത്. സംസാരത്തില്‍ കരുതല്‍ വേണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന്
തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പിന്നാക്കം പോയിരുന്നു. തുടക്കത്തില്‍ സച്ചിന്‍ പൈലറ്റിനെ എതിര്‍ത്തു സംസാരിച്ച ഗെലോട്ട് അടക്കം പിന്നീട് നയപരമായ രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്നതായിരുന്നു കണ്ടത്.
സച്ചിന്‍ പൈലറ്റിന് വേണ്ടി പാര്‍ട്ടിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചുവന്നാല്‍ ചേര്‍ത്തുപിടിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലടക്കം ഗെലോട്ട് പറഞ്ഞത്.
അതിനിടെ, ബി.ജെ.പിയില്‍ ചേരണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നെന്നും പറഞ്ഞ് രാജസ്ഥാന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മലിംഗ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ചില ശ്രമങ്ങള്‍ പൈലറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായുള്ള ചില സൂചനങ്ങള്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഗെലോട്ടിന് നല്‍കിയിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."