ആഭരണങ്ങള്‍ കവര്‍ന്ന തമിഴ്സ്ത്രീകള്‍ അറസ്റ്റില്‍
പാലക്കാട്: ബസ് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന എട്ടര പവന് ആഭരണങ്ങള്‍ കവര്‍ന്ന തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍. പൊള്ളാച്ചി കുള്ളക്കപ്പാലം നരിക്കുറവ കോളനിയില്‍ ശക്തിയുടെ ഭാര്യ എസക്കിഅമ്മ(23), രാജന്റെ ഭാര്യ ശ്രീദേവി(20) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പൊലിസ് പിടികൂടിയത്. ചെര്‍പ്പുളശ്ശേരി പുലാത്തറയ്ക്കല് വീട്ടില്‍ സെയ്തലവിയുടെ ഭാര്യ ബല്‍ക്കീസി(40)ന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ചെര്‍പ്പുളശ്ശേരിയില്‍നിന്ന് സ്വകാര്യ ബസില്‍ പാലക്കാട് ടൗണിലേക്ക് വരുന്നതിനിടെയായിരുന്നു മോഷണം. ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ബസില്‍ രണ്ട് തമിഴ് നാടോടി സ്ത്രീകള്‍ ഉണ്ടായിരുന്നതായി ബസ് ജീവനക്കാര്‍ പൊലിസിന് മൊഴി നല്കി. കണ്ടാലറിയാവുന്ന രണ്ടു സ്ത്രീകളാണ് സമീപത്തുണ്ടായിരുന്നതെന്ന് ബല്‍ക്കീസും അറിയിച്ചു.
ബല്‍ക്കീസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. രാത്രിയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തമിഴ് യുവതികളെ കസ്റ്റഡിയിലെടുത്തു. ഇവിടെ ടെന്‍ഡു കെട്ടിതാമസിച്ചിരുന്ന ഇവരില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തു. പരാതിക്കാരി മോഷ്ടാക്കളെ തിരിച്ചറിയുകയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തി.
പാലക്കാട് ജെ.എഫ്.സി.എം രണ്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് എസ്.ഐ ആര് രഞ്ജിത്ത്, എ.എസ്.ഐമാരായ ദിവാകരന്, ഗംഗാധരന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ നന്ദകുമാര്‍, ആര് കിഷോര്‍, ആര് വിനീഷ്, എം സുനില്‍, കെ അഹമ്മദ് കബീര്‍, വി.ആര് രവി, ആര് രജീദ്, വനിതാ സി.പി.ഒ രജിത എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."