ചട്ട ലംഘനമെന്ന്: നോയ്ഡയിലെ പോളിങ് ബൂത്തിനു സമീപം'നമോ ഭക്ഷണ'പായ്ക്കറ്റുകള്‍
ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിവസം നോയ്ഡയിലെ പോളിങ് ബൂത്തിനു സമീപം'നമോ ഭക്ഷണ'പായ്ക്കറ്റുകള്‍.
നോയിഡയിലെ പോളിങ് സ്‌റ്റേഷനില്‍ തെരഞ്ഞെടുപ്പു ചുമതലയിലുണ്ടായിരുന്ന പൊലിസുകാര്‍ക്ക് എത്തിച്ച ഭക്ഷണപ്പൊതിയിലാണ് 'നമോ'എന്ന പേര് കണ്ടെത്തിയത്.
ബി.ജെ.പിയുടെ പതാകയിലെ നിറമായ കാവിനിറത്തിലായിരുന്നു ഭക്ഷണപ്പൊതികള്‍. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം പോളിങ് നടക്കുന്ന സ്ഥലത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ സ്ഥാനാര്‍ഥിയേയോ പാര്‍ട്ടിയോ പ്രതിനിധീകരിക്കുന്ന ഒരടയാളവും വേണ്ടെന്നാണ്. എന്നാല്‍, ഈ ചട്ടത്തിന്റെ ലംഘനമാണ് ഈ നടപടി.
വിഷയത്തില്‍ ഇത്തര്‍പ്രദേശ് ഇലക്ടറല്‍ ഓഫിസര്‍ എല്‍.വി വെങ്കടേശ്വര്‍ലു വിശദീകരണം തേടിയിട്ടുണ്ട്.
ഗൗതംബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടത്തോട് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യ ഇലക്ടറല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കിയത്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ മല്‍സരിക്കുന്ന മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശമാണിത്. എന്നാല്‍, പത്തുവര്‍ഷം മുന്‍പേയുള്ള നമോ എന്ന ഭക്ഷണശാലയില്‍ നിന്നുള്ള പൊതിയാണിതെന്നും സംഭവത്തിനു പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പങ്കില്ലെന്നുമാണ് അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."