'ആരോപണങ്ങള്‍ അതിശയിപ്പിക്കുന്നില്ല എന്നാല്‍ വേദനിപ്പിച്ചു'- 35 കോടി വിവാദത്തില്‍ സച്ചിന്‍ പൈലറ്റ്
ജയ്പൂര്‍: ബി.ജെ.പിയിലേക്ക് കൂറുമാറാനായി സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന കോണ്‍ഗ്രസ് എം.എല്‍.എയുടെ ആരോപണത്തില്‍ പ്രതികരണവുമായി സച്ചിന്‍ പൈലറ്റ്. ആരോപണം തന്നെ അതിശയിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ വേദനിപ്പിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.
ഗിരിരാജ് സിങ് മലിംഗയാണ് പൈലറ്റിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
'ഗെലോട്ടിനെതിരെ തിരിഞ്ഞാല്‍ എനിക്ക് 35 കോടി രൂപ തരാമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ഇത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എന്നോട് കൂറുമാറാന്‍ ആവശ്യപ്പെട്ടത്. ഡിസംബറിലും സമാനമായ വാഗ്ദാനമുണ്ടായിരുന്നു. ഞാനത് നിഷേധിക്കുകയും ഇക്കാര്യം ഗെലോട്ടിനെ അറിയിക്കുകയും ചെയ്തു', ഇതായിരുന്നു മലിംഗയുടെ ആരോപണം.
'ആരോപണം എന്നെ അതിശയിപ്പിക്കുന്നില്ല. അതേസമയം വേദനിപ്പിക്കുന്നുണ്ട്. എന്നെ അപകീര്‍ത്തപ്പെടുത്താനുള്ള നീക്കമാണ്. കോണ്‍ഗ്രസ് അംഗമെന്ന നിലക്ക് സംസ്ഥാന സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തതിന്റെ ഫലമാണ് എന്റെ വിശ്വാസ്യതക്കു നേരെയുളള ഈ ആക്രമണം'- സച്ചിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."