സ്‌കൂളുകളില്‍ കരനെല്‍കൃഷിയൊരുക്കി കൃഷി വകുപ്പ്
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥികള്‍ക്ക് നെല്‍കൃഷിയുടെ പ്രാധാന്യത്തെ സംബന്ധിച്ച് ബോധ്യപെടുത്തുകയും അതോടൊപ്പം നെല്‍കൃഷി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കരനെല്‍കൃഷിക്ക് ജില്ലയില്‍ തുടക്കമായി.
ബത്തേരി ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമായത്. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതിക്കായി സ്‌കൂളുകളില്‍ തരിശായി കിടക്കുന്ന ഭൂമിയാണ് ഉപയോഗിക്കുന്നത്. കൃഷി ഇറക്കുന്നതിന് കൃഷി ഭവനുകള്‍ പൂര്‍ണമായ സഹകരണമാണ് നല്‍കുന്നത്.
കരനെല്‍കൃഷി ചെയ്യുന്നതിന്ന് ആവശ്യമായ ജലസേചനത്തിനുള്ള കിണര്‍ പമ്പ് സെറ്റ് എന്നിവയും കൃഷിവകുപ്പ് നല്‍കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വഹിച്ചു.
സ്‌കൂളുകള്‍ക്ക് പുറമെ സ്വകാര്യവ്യക്തികള്‍ക്കും കരനെല്‍കൃഷി ഇറക്കാനുള്ള എല്ലാ സഹായങ്ങളും കൃഷിവകുപ്പ് നല്‍കും. ഒരോ കൃഷിഭവന്‍ പരിധിയിലും രണ്ട് ഹെക്ടര്‍ കരനെല്‍കൃഷി ചെയ്യണമെന്ന സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."