HOME
DETAILS
MAL
'മുഖ്യമന്ത്രി അനധികൃത നിയമനങ്ങളെ വെള്ളപൂശുന്നു'
backup
July 21 2020 | 03:07 AM
തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷത്തെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ അനധികൃത നിയമനങ്ങളെ വെള്ള പൂശാനാണ് മുഖ്യമന്ത്രി മറുപടി കത്തില്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പി.എസ്.സിവഴി നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയുടെ മറുപടിയിലെ അപാകതകള്‍ അടക്കം ചൂണ്ടിക്കാട്ടി ചെന്നിത്തല വീണ്ടും കത്തയച്ചു.
പിണറായി സര്‍ക്കാര്‍ നടത്തിയ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങള്‍, എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങള്‍, ഉമാദേവി കേസിലെ സുപ്രിം കോടതി വിധിയെ മറികടന്നുള്ള അനധികൃത സ്ഥിരപ്പെടുത്തലുകള്‍, പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടത്തിയ താല്‍കാലിക നിയമനങ്ങള്‍ എന്നിവയടക്കം താനയച്ച പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിവിധ വകുപ്പുകളിലായി 2020-21 ല്‍ 11674 താല്‍കാലിക ജീവനക്കാരാണുള്ളത്. സെക്രട്ടേറിയറ്റില്‍ 341 താല്‍കാലിക ജീവനക്കാരുണ്ട്.
പൊതുമേഖല, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വന്‍ ശമ്പളത്തില്‍ നിയമനം നേടിയ കരാര്‍ ജീവനക്കാര്‍, കണ്‍സള്‍ട്ടന്‍സിയുടെ മറവിലെ കരാര്‍ നിയമനങ്ങള്‍, കിഫ്ബി നിയമനങ്ങള്‍ തുടങ്ങിയവ ഈ ലിസ്റ്റില്‍ വരില്ല. പിന്നാമ്പുറ ചര്‍ച്ചകളിലൂടെ കണ്‍സല്‍ട്ടസന്‍സികളെ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളുടെ ഭാഗമാക്കുന്നതും നിയമനങ്ങള്‍ നടത്തുന്നതും കേരളത്തെ സംബന്ധിച്ച് ആദ്യത്തെ അനുഭവമാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."