HOME
DETAILS

അഷ്ടമുടി കായല്‍ സംരക്ഷണം: റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണം

  
backup
July 13 2018 | 18:07 PM

%e0%b4%85%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82

 

കൊല്ലം: അഷ്ടമുടി കായല്‍ സംരക്ഷണത്തോടനുബന്ധിച്ച് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിയമസഭാ പരിസ്ഥിതി സമിതി നിര്‍ദേശിച്ചു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായ സമിതി ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തിയ ശേഷം കായലിന്റെ വിവിധ മേഖലകളില്‍ സന്ദര്‍ശനവും നടത്തി. എം.എല്‍.എമാരായ പി.ടി.എ റഹീം, കെ. ബാബു, കെ.വി വിജയദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സിറ്റിങ്ങില്‍ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍ കായലിന്റെ അവസ്ഥ സംബന്ധിച്ച തെളിവുകള്‍ സമിതിക്ക് നല്‍കി. വിവിധ മേഖലകളില്‍ കായലില്‍ മാലിന്യം തള്ളുന്നതിനെക്കുറിച്ചുള്ള പരാതികളാണ് പ്രധാനമായും ഉയര്‍ന്നത്. കായലില്‍ അറവുമാലിന്യം കണ്ടെത്തിയതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
പരാതികള്‍ പരിഗണിച്ച് കര്‍ശന പരിശോധനയും കുറ്റക്കാര്‍ക്കെതിരേ ശിക്ഷാനടപടിയും സ്വീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം സജീവമാക്കണം. കായലിലെ മണലെടുപ്പ്, മത്സ്യസമ്പത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കണം.
വഞ്ചിവീടുകളില്‍ നിന്നുള്ള മാലിന്യം കായലില്‍ തള്ളുന്നത് തടയുന്നതിന് ബയോ ടോയ്‌ലെറ്റ് ഉപയോഗം നിര്‍ബന്ധമാക്കിയതായി വിനോദസഞ്ചാര വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം തള്ളല്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചതായി കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
സമിതിയംഗങ്ങള്‍ പെരുമണ്‍, പ്രാക്കുളം, സാമ്പ്രാണിക്കോടി, കോയിവിള, അരിനല്ലൂര്‍, പട്ടകടവ് പ്രദേശങ്ങളിലൂടെ ബോട്ട് യാത്ര നടത്തി കായലിന്റെ അവസ്ഥ വിലയിരുത്തി. മണ്‍ട്രോതുരുത്തിലും നീണ്ടകരയിലും പരിശോധന നടത്തി. തെളിവെടുപ്പിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ ലഭ്യമാക്കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, എ.ഡി.എം ബി. ശശികുമാര്‍, അസി. കലക്ടര്‍ എസ്. ഇലക്കിയ, റൂറല്‍ പൊലിസ് സൂപ്രണ്ട് ബി. അശോകന്‍, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ കെ. രാജ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സന്തോഷ്, പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ എ. പ്രതീപ് കുമാര്‍, സര്‍ജു പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.വി ഷേര്‍ളി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago