കഴക്കൂട്ടം മേഖലയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം തകൃതി ജലക്ഷാമവും മാലിന്യ പ്രശ്‌നവും രൂക്ഷമാകുന്നു
കഠിനംകുളം: ജലക്ഷാമവും മാലിന്യപ്രശ്‌നവും രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും ഫ്‌ളാറ്റ് നിര്‍മ്മാണം പൊടിപൊടിക്കുന്നു. ഇതോടെ വര്‍ഷങ്ങളായി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റെങ്ങോട്ടെക്കെങ്കിലും പോകേണ്ട അവസ്ഥയാണ്.
കഠിനമായ വേനലില്‍ കിണറുകള്‍ വറ്റിയും വെള്ളം കിട്ടുന്നിടങ്ങളില്‍ മാലിന്യം നിറഞും ജനം വീര്‍പ്പുമുട്ടി നില്ക്കുന്ന സാഹചര്യത്തിലാണ് നൂറ് കണക്കിന് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം നടക്കുന്നത്. കണിയാപുരം മുതല്‍ കഴക്കൂട്ടം വരേയുള്ള ദേശിയ പാതകള്‍ക്ക് സമീപവും കഴക്കൂട്ടം ബൈപ്പാസിലും ഇതിന് പുറമേ മേനംകുളം,ചന്തവിള, കാട്ടായിക്കോണം, കല്ലടിച്ച വിള, ചേങ്കോട്ട് കോണം, കാര്യവട്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് യാതൊരു നിയന്ത്രണമില്ലാതെ ഫ്‌ളാറ്റുകള്‍ കെട്ടി പൊക്കുന്നത്.
ഓരോ ഫ്‌ളാറ്റുകള്‍ നിര്‍മ്മാണം തുടങ്ങുമ്പോള്‍ തന്നെ ഫ്‌ളാറ്റിന് നാല് വര്‍ഷങ്ങളിലുമായി പത്തും പതിനഞ്ചും കുഴല്‍ കിണറുകളും നിര്‍മ്മിക്കുന്നുണ്ട്. ഇതോടെ കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലും കിണറുകളും കുളങ്ങളും വറ്റുന്നത്. ഇതോടൊപ്പം തന്നെ ഇവിടത്തെ വയലുകളും നീര്‍ത്തടങ്ങള്‍ പോലും വറ്റിവരളുന്ന അവസ്ഥയാണ്. നിലവില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം കൂടുതലും നടക്കുന്നത് ദേശീയ പാതയില്‍ നിന്നും രണ്ടും മൂന്നും കിലോമീറ്ററുകള്‍ മാറിയുള്ളപ്രദേശങ്ങളിലാണ്.
ഈ ഭാഗങ്ങളിലെവിടെയും ഡ്രെയിനേജ് ലൈനുകളോ വാട്ടര്‍ പൈപ്പുകളോ ഇല്ല. അങ്ങനെയാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളം ഇല്ലാതാകുന്നതും മണ്ണും ജലവും മലിനമാകുന്നതും. നിരവധി തവണ പ്രദേശവാസികള്‍ സമരം ചെയ്യ്‌തെങ്കിലും ഫലമുണ്ടായില്ല. പല ഘട്ടങ്ങളിലും സമര ങ്ങള്‍ ശക്തമായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫ്‌ലാറ്റ് ഉടമകള്‍ നിര്‍ത്തിവെച്ചെങ്കിലും കാലതാമസമില്ലാതെതന്നെ അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായിരുന്നു. ജില്ലയിലെ പ്രധാന ആറുകളില്‍ ഒന്നായ തെറ്റിയാറിന്റെ ഉത്ഭവകേന്ദ്രങ്ങള്‍ കാട്ടായിക്കോന്നു വാര്‍ഡിലെ ചെറു നീര്‍തടങ്ങളാണ്.
തെറ്റിയാര്‍ കടന്നു പോകുന്ന ശാസ്ത വട്ടം, മങ്ങാട്ടുകോണംമൂഴി നട, കഴക്കൂട്ടം എന്നീ പ്രദേശങ്ങളിലെ ഇരുകരകളിലുമുള്ള ആയിരകണക്കിന് വീടുകളിലെ കിണറുകളിലെ ഊറ്റു റവതെറ്റിയാറിനെ ആശ്രയിച്ചുള്ളതാണ്. ശാസ്ത്രീമായ മാലിന്യ സംസ്‌ക്കരണമില്ലാത്തത് കാരണം ഫ്‌ളാറ്റുകളിലെ മനുഷ്യവിസര്‍ജ മടക്കമുള്ള മാലിന്യങ്ങള്‍ കിലോമീറ്റര്‍ ചുറ്റളിവിലുള്ള ജലാശയങ്ങളും കിണറുകളും കലരുന്നുണ്ട്.
ഇതിനെതിരെ ജനങ്ങളും വിവിധ രാഷ്ട്രീയ സംഘടകളും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ ഇതിനകം നല്കിയ പ്രതിഷേധക്കാര്‍ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."