വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കണം
കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാപാരവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. തൊഴിലും വ്യാപാരവും നഷ്ടപ്പെടുന്നവരുടെ പൂര്‍ണ്ണമായ ലിസ്റ്റ് കലക്ടര്‍ക്ക് കൈമാറിയിട്ടും ഇതവരെ നടപടിയായിട്ടില്ല.
ഇത്തരക്കാരുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നെയ്യാറ്റിന്‍കര താലൂക്ക് യൂനിയന്‍ പ്രസിഡന്റ് വെള്ളറട രാജേന്ദ്രന്‍ ചെയര്‍മാനും വിഴിഞ്ഞം യൂനിറ്റ് പ്രസിഡന്റ് വിക്രമന്‍നായര്‍ കണ്‍വീനറുമായി 1001 അംഗകമ്മിറ്റിയും യോഗത്തില്‍ രൂപീകരിച്ചു. ജില്ലാപ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ അധ്യക്ഷനായി.
ഭാരവാഹികളായ വൈ. വിജയന്‍, ധനീഷ് ചന്ദ്രന്‍, ഇ.എം ബഷീര്‍, ഷിറാസ്ഖാന്‍, രത്‌നാകരന്‍, യേശുദാസ്, പ്രമീള രാജേന്ദ്രന്‍, സെലീന അല്‍ഫോണ്‍സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."