HOME
DETAILS

സച്ചിനെതിരേ ഗെലോട്ടിന്റെ ഒളിയമ്പ് 

  
backup
July 21, 2020 | 4:19 AM

%e0%b4%b8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%97%e0%b5%86%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1
 
 
പൈലറ്റ് 35 കോടി ഓഫര്‍ ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ; നിഷേധിച്ച് പൈലറ്റ് 
ജയ്പൂര്‍: രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ വിമത നേതാവ് സച്ചിന്‍ പൈലറ്റിനെതിരേ ഒളിയമ്പുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. 
നിഷ്‌കളങ്കമായ മുഖവുംവച്ച് ഒരാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ആരും വിചാരിച്ചില്ലെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്. ആറു മാസമായി സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തുന്നതായാണ് അറിഞ്ഞതെന്നും ഗെലോട്ട് പറഞ്ഞു.
സച്ചിന്‍ പൈലറ്റിനെ ഒന്നിനും കൊള്ളില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാത്രമാണ് അയാള്‍ക്ക് അറിയുകയെന്നും ഗെലോട്ട് ആരോപിച്ചു. 
താന്‍ മുഖ്യമന്ത്രിയാണെന്നും പച്ചക്കറി കച്ചവടത്തിന് വന്നതല്ലെന്നും വ്യക്തമാക്കിയ ഗെലോട്ട്, പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തനിക്കറിയാമെന്നും സൂചിപ്പിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സച്ചിന്‍ പൈലറ്റുമായി ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം, സച്ചിന്‍ പൈലറ്റിനെതിരേ പുതിയ ആരോപണവുമായി ഒരു കോണ്‍ഗ്രസ് എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിനെതിരേ നീങ്ങാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ ഓഫര്‍ ചെയ്‌തെന്നാണ് ഗിരിരാജ് സിങ് എം.എല്‍.എ പറയുന്നത്. 
എന്നാല്‍, ആരോപണം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്നു വ്യക്തമാക്കി സച്ചിന്‍ പൈലറ്റും രംഗത്തെത്തിയിട്ടുണ്ട്. തന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളാണിതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലവസരം, സാമൂഹ്യക്ഷേമം; ഇൻഡ്യ സഖ്യം പ്രകടന പത്രിക പുറത്തിറക്കി

National
  •  9 hours ago
No Image

പി.എം ശ്രീ പദ്ധതി: സി.പി.ഐ പ്രതിഷേധം പതിവുപോലെ ആവിയാകും

Kerala
  •  9 hours ago
No Image

അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി; മസിലുകള്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  9 hours ago
No Image

19 സെക്കൻഡിൽ താടി ട്രിം ചെയ്ത് 48 ബാർബർമാർ ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചു

uae
  •  9 hours ago
No Image

മലകയറ്റത്തിനൊപ്പം തെരഞ്ഞെടുപ്പും സേനയ്ക്ക് ഇനി 'കഠിന' നാളുകൾ; രണ്ട് മാസത്തേക്ക് സ്പെഷൽ ഓഫിസർമാരെ നിയമിക്കും

Kerala
  •  10 hours ago
No Image

മാ​ന​ന്ത​വാ​ടി സ്വ​ദേ​ശിയായ പ്രവാസി യുവാവ് ഒമാനിൽ മരിച്ചനിലയിൽ

oman
  •  10 hours ago
No Image

സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്.എഫ്.ഐ നേതാവിന് പി.എച്ച്.ഡി നൽകാൻ നീക്കം; കേരളയിൽ വിവാദം

Kerala
  •  10 hours ago
No Image

In-depth Story: 50 ജീവനക്കാർ ഉണ്ടോ? ഒരു സ്വദേശി നിർബന്ധം, ലംഘിച്ചാൽ കനത്ത പിഴ, സ്വദേശിവൽക്കരണം കടുപ്പിച്ചു യുഎഇ | UAE Emiratisation

uae
  •  10 hours ago
No Image

ഡോ. ഷംഷീർ വയലിലിന്റെ അൽമസാർ സഊദിയിൽ ഐ.പി.ഒ പ്രഖ്യാപിച്ചു; യു.എ.ഇയിൽ പ്രവർത്തനാമാരംഭിച്ച കമ്പനി സഊദിയിൽ ലിസ്റ്റ് ചെയ്യുന്നത് അപൂർവം

Saudi-arabia
  •  10 hours ago
No Image

മോൻതാ ചുഴലിക്കാറ്റ് കരതൊട്ടു; കാറ്റിന്റെ ശക്തി കുറഞ്ഞു; ആന്ധ്രയിൽ ആറ് മരണം

National
  •  11 hours ago