ജില്ല മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപന ശില്‍പശാല
തിരുവനന്തപുരം: ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി വിവിധ വകുപ്പുകള്‍ സംയോജിച്ചു നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള സംയുക്ത ഏകദിന ശില്‍പശാല 16ന് രാവിലെ 9.30 മുതല്‍ വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ശില്‍പശാല ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി മുഖ്യ പ്രഭാഷണം നടത്തും. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍, പഞ്ചായത്ത്‌രാജ് നഗരപാലിക നിയമം, കേരള പൊലിസ് നിയമങ്ങള്‍, പൊതുജനാരോഗ്യ പരിപാലന നിയമങ്ങള്‍, ഭക്ഷ്യസുരക്ഷ നിയമങ്ങള്‍, ടൗണ്‍ പ്ലാനിങ് ചട്ടങ്ങള്‍ എന്നീ നിയമങ്ങളുടേയും ചട്ടങ്ങളുടേയും ഏകോപനമാണ് ശില്‍പശാലയില്‍ വിഷയമാകുന്നത്. ശില്‍പശാലയുടെ തുടര്‍ച്ചയായി നിയമനടപടികള്‍ ജില്ലയില്‍ ക്രീമകരിക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന ഒരു കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കും.
നിയമനടപടികളുടെ ഭാഗമായി ഉണ്ടാകുന്ന പരിമിതികള്‍ തരണം ചെയ്തു സമയബന്ധിതമായി നടപ്പാക്കുന്നതിന് കോര്‍ കമ്മിറ്റി നേതൃത്വം നല്‍കും. ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുക്കും. നഗരസഭ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ റീജിയനല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."