HOME
DETAILS

രാജസ്ഥാനിലെ പ്രതിസന്ധി കോടതിയില്‍ ഇന്നും വാദം തുടരും

  
backup
July 21, 2020 | 4:23 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-5
 
 
 
ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെന്ന വിവാദം തുടരുന്നു. പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ രണ്ടു പ്രാവശ്യം വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് പൈലറ്റിനും സംഘത്തിനും സ്പീക്കര്‍ അയോഗ്യതാ നോട്ടിസ് നല്‍കിയതിനെ ചോദ്യം ചെയ്ത് വിമതര്‍ സമര്‍പ്പിച്ച ഹരജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.
അയോഗ്യതയുടെ കാര്യത്തില്‍ ഇന്നു വൈകിട്ട് 5.30വരെ തീരുമാനമെടുക്കരുതെന്നു നേരത്തെ കോടതി സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കോടതിയില്‍ സ്പീക്കര്‍ സി.പി ജോഷിക്കായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയാണ് ഹാജരായത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരായി. സ്പീക്കര്‍ തീരുമാനമെടുത്തതിനു ശേഷം മാത്രമേ ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് ഇടപെടാനാകൂവെന്നും സ്പീക്കറുടെ തീരുമാനങ്ങള്‍ കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നും സിങ്‌വി വാദിച്ചു. താന്‍ വെറും പോസ്റ്റ്ഓഫിസോ റോബോട്ടോ ആയല്ല പ്രവര്‍ത്തിക്കുന്നതെന്നു സ്പീക്കര്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു. എന്നാല്‍, പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കാനാകില്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹരീഷ് സാല്‍വേ പറഞ്ഞത്. ഇതു പാര്‍ട്ടിയിലെ ഭിന്നതയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതു വിപ്പിന്റെ പരിധിയില്‍ വരില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. ഇന്നു സച്ചിന്‍ പക്ഷത്തിനായി അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ഹാജരാകുമെന്നാണ് വിവരം.
അതേസമയം, രാജസ്ഥാന്‍ വിഷയത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ ഇന്നലെ സുപ്രിംകോടതിയിലും കേട്ടു. സ്പീക്കര്‍ക്കുവേണ്ടി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി മൈക്രോഫോണ്‍ ഓഫാക്കാന്‍ മറന്നതോടെയാണ് വാദം സുപ്രിംകോടതിയില്‍ കേട്ടത്. സുപ്രിംകോടതിയില്‍ മറ്റൊരു കേസിലും ഇദ്ദേഹം വിഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്നു. ഇതോടെ, സുപ്രിംകോടതിയില്‍ രാജസ്ഥാനിലെ വാദങ്ങള്‍ കേള്‍ക്കുന്നതായി പറഞ്ഞ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി, സിങ്‌വിയോട് മൈക്ക് ഓഫാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കുതിപ്പ്; എല്‍ഡിഎഫ് കിതയ്ക്കും; തുടര്‍ഭരണ മോഹത്തിന് തിരിച്ചടിയെന്ന് പ്രീ പോള്‍ സര്‍വേ റിപ്പോര്‍ട്ട് 

Kerala
  •  7 days ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ വഴിയിൽ തടഞ്ഞ് നിർത്തി ദേഹത്ത് കയറിപിടിച്ചു; യുവാവിന് ഒന്നരവർഷം തടവ്

crime
  •  7 days ago
No Image

തട്ടിപ്പിലൂടെ ബിഎംഡബ്ലിയു സ്വന്തമാക്കാന്‍ ശ്രമം; പ്രതിക്ക് മൂന്ന് വര്‍ഷം തടവും നാടുകടത്തലും

bahrain
  •  7 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വലയിലാക്കുന്ന സഹോദരിമാർ ഉൾപ്പെട്ട സെക്സ് റാക്കറ്റ് പിടിയിൽ

crime
  •  7 days ago
No Image

ആറ്റുകാൽ പൊങ്കാല; മാർച്ച് മൂന്നിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

മസ്‌കത്തില്‍  'ഒമാനി-ബഹ്‌റൈനി ബസാര്‍'; വ്യാപാര സഹകരണത്തിന് പുതിയ വേദി

oman
  •  7 days ago
No Image

തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവര്‍ത്തകന്‍ കീഴടങ്ങി

Kerala
  •  7 days ago
No Image

ആറ് വർഷം മുൻപ് കാണാതായ ആറുവയസ്സുകാരനെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി; മൃതദേഹത്തിനായി എക്സ്പ്രസ് വേ തുരന്ന് പൊലിസ്

crime
  •  7 days ago
No Image

ഇന്ത്യ ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനെ പുറത്താക്കണം: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  7 days ago
No Image

ഇസ്റാഈലിൽ യുദ്ധഭീതി: ഉദ്യോഗസ്ഥരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്കയുടെ നിർദ്ദേശം; ഇറാനെതിരെ സൈനിക നീക്കം

International
  •  7 days ago