HOME
DETAILS
MAL
ഐ.ജിയുടെ ശബ്ദസന്ദേശം പാലത്തായി പെണ്‍കുട്ടിയുടെ മാതാവ് ഇന്നു പരാതി നല്‍കും
backup
July 21 2020 | 04:07 AM
സ്വന്തം ലേഖകന്‍
കണ്ണൂര്‍: പാലത്തായിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂരിലെ കുനിയില്‍ പത്മരാജനെ ജാമ്യത്തില്‍ വിട്ടതിനു പിന്നാലെ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഐ.ജിയുടെ ശബ്ദസന്ദേശത്തിനെതിരെ പരാതിയുമായി കുട്ടിയുടെ മാതാവ്.
പീഡനത്തിന് ഇരയായ തന്റെ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും തങ്ങളെ സമൂഹ മധ്യത്തില്‍ അപമാനിക്കാനാണു ശ്രമമെന്നും മാതാവ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച പരാതി ഇന്നു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കും.
കേസുമായി ഒരുതരത്തിലും ബന്ധമില്ലാത്ത മൂന്നാംകക്ഷിയുമായി ഏകദേശം 20 മിനിറ്റോളം നേരം അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സംസാരിക്കുകയും വിളിച്ചയാളോടു വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടും. സാക്ഷിയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയില്‍ കേസിലെ ഒരു സാക്ഷിയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്. ഇതു പോക്‌സോ ആക്ടിലെ 24 (5) വകുപ്പ് പ്രകാരം പാടില്ലാത്തതും ഐ.പി.സി 223 (എ) പ്രകാരം ശിക്ഷാര്‍ഹവുമാണ്.
കേസന്വേഷണ ഘട്ടത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ മകളെ യൂനിഫോമിലെത്തിയ പൊലിസ് ചോദ്യംചെയ്തിട്ടുണ്ടെന്നും മാതാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."