
നവജാത ശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ അമ്മയെയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു
തൃപ്പൂണിത്തുറ: നവജാത ശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ അമ്മയെയും ചികില്‍സിച്ച ഡോക്ടറുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണെന്നും മൊഴിയില്‍ ദുരൂഹതയില്ലെന്നും അന്വേഷണഉദ്യോഗസ്ഥന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ് ഷിജു പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ അമ്മയായ സ്വപ്ന ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്കു പോയി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. നവജാത ശിശു മരിക്കാനിടയായ സാഹചര്യത്തില്‍ സംഭവം മറച്ചുവെച്ചതിന് അമ്മ സ്വപ്നയേയും അമ്മൂമ്മ ശോഭക്കെതിരെയും ഹില്‍പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നതെങ്കിലും വിവരം പുറംലോകം അറിഞ്ഞത് ചൊവ്വാഴ്ച പോലീസ് അന്വേഷണത്തിന് വീട്ടില്‍ എത്തിയപ്പോഴാണ്. തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് മേമന റോഡില്‍ പൊതിപറമ്പില്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യയായ സ്വപ്നയാണ് വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്. കുട്ടി മരിച്ചെന്നു ഉറപ്പായ സ്വപ്ന കുളിമുറിയോട് ചേര്‍ന്ന് മതിലരുകില്‍ അതികം താഴ്ചയില്ലാത്ത കുഴിയെടുത്ത് കുഞ്ഞിന്റെ മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു. സംഭവം നടത്തിയശേഷം അന്ന് രാത്രി രക്തസ്രാവവും കലശലായ വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സ്വപ്നയെ അഡ്മിറ്റ് ചെയ്തത്. പരിശോധന നടത്തിയ ഡോക്ടറോട് തായ്റോയ്ഡിനും പ്രഷറിനും മരുന്നുകഴിക്കുന്നു ണ്ടെന്നും അതാണ് രക്തസ്രാവത്തിനു കാരണമെന്നുമാണ് അറിയിച്ചത്. എന്നാല്‍ ഡോക്ടര്‍ ഇത് സാധാരണ രക്തസ്രാവമല്ലെന്നും പ്രസവം നടന്നശേഷം ഉണ്ടാകുന്ന അവസ്ഥയാണെന്നും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സ്വപ്ന ആദ്യം ഇക്കാര്യം നിഷേധിച്ചു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഡോക്ടറോട് താന്‍ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചതായും കുട്ടി മരിച്ചതിനാല്‍ ആരും അറിയാതെ കുട്ടിയെ വീട്ടില്‍ കുഴിച്ചിട്ടെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൊഴിയെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ആര്.ഡി.ഒ യുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍, പോലീസ് സര്ജന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 19 hours ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 19 hours ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 19 hours ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• 19 hours ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• 20 hours ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 20 hours ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 20 hours ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 20 hours ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 20 hours ago
വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു
Kerala
• 21 hours ago
വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ
Kerala
• 21 hours ago
കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
Kerala
• 21 hours ago
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം
Kerala
• 21 hours ago
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്ടർമാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്
Kerala
• 21 hours ago
ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍
National
• a day ago
തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• a day ago
രാജസ്ഥാന്: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• a day ago
സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന് മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും
International
• 21 hours ago
പുതിയ ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
Kerala
• a day ago
മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു
National
• a day ago