റവന്യൂ വകുപ്പില്‍ 66,244 ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നു
നീലേശ്വരം: ജില്ലയില്‍ റവന്യൂ വകുപ്പില്‍ 66,244 തപാല്‍ ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നു. വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ, കലക്ടറേറ്റ് എന്നിവിടങ്ങളിലാണ് ഇത്രയും ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
കലക്ടറേറ്റില്‍ 38353 ഫയലുകളും ആര്‍.ഡി.ഒ ഓഫിസില്‍ 5946 ഫയലുകളുമാണ് തീര്‍പ്പാക്കാനുള്ളത്.
കാസര്‍കോട് (6000), ഹൊസ്ദുര്‍ഗ് (6428), മഞ്ചേശ്വരം (5833), വെള്ളരിക്കുണ്ട് (3684) താലൂക്കുകളില്‍ഫയലുകളുമാണ് തീര്‍പ്പു കല്‍പ്പിക്കാന്‍ ബാക്കിയുള്ളത്.
ഇതില്‍ ആറു മാസത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളാണ് കൂടുതലും. കലക്ടറേറ്റ് (31,034), ആര്‍.ഡി.ഒ ഓഫിസ് (4857), കാസര്‍കോട് താലൂക്ക് (4600), ഹൊസ്ദുര്‍ഗ് (4810), വെള്ളരിക്കുണ്ട് (2888), മഞ്ചേശ്വരം (4833) എന്നിങ്ങനെയാണ് ഓഫിസ് തിരിച്ചുള്ള കണക്ക്.
ദീര്‍ഘകാലമായി നീട്ടിവച്ചിട്ടുള്ള ഫയലുകള്‍ ഫയല്‍ വര്‍ക്ക്‌ഷോപ്പ് നടത്തി തീര്‍പ്പാക്കാറാണ് പതിവ്. ഇത്തരത്തില്‍ മാര്‍ച്ചില്‍ മിഷന്‍ 30 ഡേയ്‌സ് എന്ന പേരില്‍ ഫയല്‍ ഡിസ്‌പോസല്‍ നടത്തി 17,265 ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിച്ചിരുന്നു.
അടിയന്തര പ്രാധാന്യമുള്ള ഫയലുകളില്‍ സമയപരിധി നോക്കാതെ തീര്‍പ്പു കല്‍പ്പിക്കാറുണ്ടെങ്കിലും ശേഷിക്കുന്നവയില്‍ എന്ന് തീര്‍പ്പുണ്ടാക്കാന്‍ കഴിമെന്ന് പറയാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."