HOME
DETAILS
MAL
നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ തിരിച്ചെടുക്കുമെന്ന് മന്ത്രി കെ. രാജു
backup
July 13 2018 | 19:07 PM
ആലപ്പുഴ: സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ തിരിച്ചെടുക്കുമെന്ന് വനം മന്ത്രി കെ. രാജു. 2000 ഏക്കറില്‍ അധികം വരുന്ന എസ്റ്റേറ്റ് തിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ഭൂരിഭാഗം വരുന്ന വനഭൂമി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പാട്ട വ്യവസ്ഥകള്‍ ലംഘിച്ചാല്‍ തിരിച്ചെടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ദീര്‍ഘകാലം പാട്ടത്തിനെടുത്തവര്‍ കൈവശം വച്ചിരിക്കുന്നത് നിയമപ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാലാണ് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുന്നത്. നിയമവശങ്ങള്‍ പരിശോധിച്ചശേഷം കാലതാമസം വരുത്താതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."