കട്ടച്ചിറ പള്ളി സെമിത്തേരിയില്‍ യാക്കോബായ വൈദികര്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: കായംകുളം കട്ടച്ചിറ സെന്റ് മേരിസ് പള്ളിയില്‍ ശവസംസ്കാര ശുശ്രൂഷകള്‍ക്ക് യാക്കോബായ പക്ഷത്തെ വൈദികര്‍ക്ക് സെമിത്തേരിയില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാല്‍, യാക്കോബായ പക്ഷത്തെ 50 വിശ്വാസികള്‍ക്ക് ശുശ്രൂഷകളില്‍ പങ്കെടുക്കാമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചു.
വീട്ടില്‍ വച്ചോ മറ്റുസ്ഥലങ്ങളിലോ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സെമിത്തേരിയില്‍ സംസ്കരിക്കാം.
മരിച്ചയാളുടെ ബന്ധുക്കളായി വൈദികരുണ്ടെങ്കില്‍ അവര്‍ക്ക് പ്രവേശിക്കാം. വൈദികനെന്ന നിലയില്‍ പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും സംസ്കാര സമയത്ത് വൈദികര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ അണിയാനാകില്ലെന്നും കോടതി പറഞ്ഞു. കട്ടച്ചിറ പള്ളി പ്രവേശനത്തിന് വികാരിക്കും ട്രസ്റ്റിക്കും പള്ളിയുടെ താക്കോല്‍ കൈമാറാനും കോടതി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."