ഒ.എന്‍.കെ ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് മിഴിയടച്ചു; അപകടം പതിവായി
കായംകുളം: ദേശീയപാതയില്‍ ഗതാഗത തിരക്കേറിയ കായംകുളം ഒ.എന്‍.കെ ജങ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് മിഴിയടച്ചതോടെ യാത്രക്കാരുടെ ദുരിതവും കൂടി.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ലൈറ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് .ആദ്യ ഘട്ടങ്ങളില്‍ പൂര്‍ണ്ണമായി പ്രകാശിക്കുമായിരുന്ന സിഗ്‌നല്‍ ലൈറ്റ് പിന്നീട് ഭാഗികമായും ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.
ബാറ്ററി തകരാര്‍ മൂലമാണ് സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതെന്നാണ് അധികൃതരുടെ വാദം. കായംകുളംമുതുകുളം കാര്‍ത്തികപ്പള്ളി റോഡ് ദേശീയപാത മുറിച്ചുകടക്കുന്നത് ഒ.എന്‍.കെ ജങ്ഷനിലാണ് .തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഒരേസമയം കടന്നുവരുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു ഇതിനെ തുടര്‍ന്നാണു സിഗ്‌നല്‍ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത് എന്നാല്‍ ഇത് മിഴിയടച്ചതോടെ ഗതാഗത കുരുക്കുരൂക്ഷമായി.
കായംകുളം കാര്‍ത്തികപ്പള്ളി റോഡ് ,മാര്‍ക്കറ്റ് റോഡ് എന്നിവയുടെ സംഗമസ്ഥാനമായ ഒ.എന്‍.കെ ജങ്ഷനില്‍ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കെ.സി വേണുഗോപാല്‍ എം.പി ഇടപെട്ടാണ് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത് . എന്നാല്‍ ഗതാഗതം സുഗമമാക്കാന്‍ സ്ഥാപിച്ച സിഗ്‌നലിലെ അശാസ്ത്രീയമായ സമയക്രമം യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കായംകുളം കാര്‍ത്തികപ്പള്ളി റോഡ് ,മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കടക്കാന്‍ ഏറെ സമയം കാത്തുകിടക്കേണ്ടി വരുന്നതുമൂലം ഇരു റോഡുകളിലും വാഹനങ്ങള്‍ പെരുകുകയും ദേശീയപാതയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഈ റോഡുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നതോടെ രൂക്ഷമായ ഗതാഗത തടസമാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ട്രാഫിക് പോലീസ് എത്തി ഗതാഗത കുരുക്ക് അഴിക്കുകയാണ് പതിവ് . സിഗ്‌നല്‍ കടക്കാന്‍ കാത്തുനില്‍ക്കുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെയും വലയുന്നത്. ട്രാഫിക് പൊലിസ് സിഗ്‌നല്‍ നോക്കാതെ ഇരുവശങ്ങളില്‍ നിന്നും യാത്രക്കാരെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് പതിവായിരുന്നു.
ട്രാഫിക് സിഗ്‌നല്‍ വരുന്നതിന് മുമ്പ് ഒരു ഹോംഗാര്‍ഡ് മാത്രമാണ് ഗതാഗതം നിയന്ത്രിച്ചതെങ്കില്‍ ഇപ്പോള്‍ രണ്ടു പേരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സിഗ്‌നലിലെ സമയക്രമം പുനക്രമീകരിച്ച് സിഗ്‌നല്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.സിഗ്നല്‍ മിഴിയടച്ചതോടെ ഇവിടെ ഗതാഗത കുരുക്കിനൊപ്പം അപകട സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."