HOME
DETAILS
MAL
നിരോധനം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കലെന്ന് ടിക് ടോക്ക്
backup
April 11 2019 | 22:04 PM
ന്യൂഡല്‍ഹി: ടിക് ടോക് ആപ്ലിക്കേഷനു നിരോധനമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തില്‍ നിയമയുദ്ധം തുടരുന്നു. വിഷയത്തില്‍ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടിയ ഹൈക്കോടതി നിര്‍ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടിക് ടോക് ആപ്ലിക്കേഷന്റെ കമ്പനിയായ ബൈറ്റ് ഡാന്‍സ് ടെക്നോളജി സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഹരജി അടിയന്തിരമായി പരിഗണണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ സുപ്രിംകോടതി, ഹരജി 15ന് പരിഗണിക്കാമെന്നു വ്യക്തമാക്കിയിരുന്നു. ടിക് ടോക് വിഡിയോ ആപ്ലിക്കേഷന്‍ വഴി അശ്ലീല വിഡിയോകള്‍ അപ്ലോഡ് ചെയ്യപ്പെട്ടേക്കാമെന്നും ആപ്ലിക്കേഷനിലൂടെ സ്വകാര്യതയുടെ ലംഘനം നടക്കുന്നെന്നും ആരോപിച്ചായിരുന്നു നേരത്തെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."