HOME
DETAILS
MAL
മൈസൂരില്‍ സ്ഫോടക വസ്തു കഴിച്ച് പശു ചത്തു
backup
July 21 2020 | 15:07 PM
മൈസൂര്‍: ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലെ മൈസൂരില്‍ സ്ഫോടക വസ്തു കഴിച്ച് പശു ചത്തു. മൈസൂരു എച്ച്ഡി കോട്ടേക്കടുത്തുള്ള ഫാമിലാണ് സംഭവം. സ്ഥിരമായി കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടു പന്നികളെ തുരത്താന്‍ വെച്ച വെടിമരുന്ന് പുല്ലില്‍ കുടുങ്ങുകയായിരുന്നു.
തിങ്കളാഴ്ചയാണ് പശുവിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സിക്കാന്‍ കഴിയാത്ത വിധം സാരമായിരുന്നു പരുക്കുകള്‍. പ്രദേശത്തെ നരസിംഹ ഗൗഡയെന്ന കൃഷിക്കാരന്റെ പശുവിനാണ് പരിക്കേറ്റത്.
കുറച്ച്നാള്‍ മുമ്പ് കേരളത്തിലും സമാനമായി സംഭവമുണ്ടായിരുന്നു. കഴിഞ്ഞ മെയ് 27 നായിരുന്നു സംഭവം. മലപ്പുറം ജില്ലയിലാണ് സംഭവം നടന്നതെന്ന് പറഞ്ഞ് ഇതിന് വിദ്വേഷപരമായ മാനം നല്കാന് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പെടെയുള്ളവരുടെ ഭാഗത്തു നിന്ന് ശ്രമം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."