പി.എഫ് വെട്ടിപ്പ്; ഹൈകോടതി സര്‍ക്കാരിനോടും പി.എഫ്. കമ്മിഷണറോടും വിശദീകരണം തേടി
തൊടുപുഴ: സ്പിന്നിങ് മില്ലുകളില്‍ പി.എഫ്, ഇ.എസ്.ഐ ഫണ്ടുകളില്‍ വ്യാപക തിരിമറി സംബന്ധിച്ച് ഹൈകോടതി സര്‍ക്കാരിനോടും പി.എഫ് കമ്മിഷണറോടും വിശദീകരണം തേടി. കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ എടരിക്കോട് യൂനിറ്റിലെ എസ്.ടി.യു ട്രേഡ് യൂനിയന്‍ ഹൈകോടതിയില്‍ നല്കിയ റിട്ട് പെറ്റീഷന് ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് ഉത്തരവിട്ടത്. റീജനല്‍ പ്രൊവിഡന്റ് കമ്മിഷണര്‍, വ്യവസായ വകുപ്പ് സെക്രട്ടറി, കെ.എസ്.ടി.സി എം.ഡി എന്നിവരോടാണ് വിശദീകരണം തേടിയിട്ടുള്ളത്.
എടരിക്കോട് ടെക്സ്റ്റയില്‍സില്‍ 199.76 ലക്ഷം രൂപയുടെ ഇ.പി.എഫ് തിരിമറിയാണ് നടന്നതെന്നും ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കാലാവധി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായെന്നും ഈ വിഷയം പരിഹരിക്കുന്നതുവരെ സ്പിന്നിങ് മില്ലുകളില്‍ പുതിയ നിയമനം നടത്തരുതെന്നുമാണ് ഹരജികരുടെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."