HOME
DETAILS
MAL
കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോയെന്ന് നിര്‍മല സീതാരാമന്
backup
July 13 2018 | 20:07 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോ എന്ന ചോദ്യവുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് രംഗത്ത്. മുസ്ലിം നേതാക്കളുമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ചാണ് മന്ത്രി ഇങ്ങിനെ ചോദിച്ചത്. രാജ്യത്തെ മതപരമായി വേര്‍തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
2019 ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഹിന്ദു പാകിസ്താന് പരാമര്‍ശത്തേയും നിര്‍മല വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."