തീവ്രവാദ സംഘടനകളുടെ ഗൂഢ നീക്കങ്ങളെ തുറന്നുകാണിക്കും: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: വിവിധ സാമൂഹിക പ്രശ്‌നങ്ങളുടെ മറവില്‍ സമുദായത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എന്‍.ഡി.എഫ് രൂപീകരണം മുതല്‍ അവരുടെ ഓരോ നീക്കങ്ങളും മുസ്‌ലിം സമുദായത്തെ തെറ്റുദ്ധരിപ്പിക്കുന്നതും വര്‍ഗീയ ശക്തികള്‍ക്ക് കരുത്തു പകരുന്നതും മാത്രമാണ്. ഹിന്ദുത്വ ഫാസിസ്റ്റുകളെ പ്രതിരോധിക്കാനെന്ന വ്യാജേന മുസ്‌ലിംകളുടെ സംരക്ഷകരായി രംഗത്ത് വരുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മത ധ്രുവീകരണത്തിന് മാത്രം സഹായകമാവുന്നതാണ്.
പാലത്തായി നടന്ന ദാരുണമായ സംഭവത്തില്‍ പോലും കേസിലെ പ്രതിയായ ബി.ജെ.പി നേതാവിന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കിയെന്നത് ഇവരുടെ മനുഷ്യത്വ വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്.
സമൂഹത്തില്‍ വളര്‍ന്ന് വരുന്ന സാമൂഹികവിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം ചെയ്തികളെ സംഘടന തുറന്ന് കാണിക്കുക തന്നെ ചെയ്യും. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതും സംഘടനാ ഭാരവാഹികള്‍ക്കെതിരേ ഭീഷണിയുയര്‍ത്തുന്നതും അവരുടെ മനോനിലയാണ് വ്യക്തമാക്കുന്നത്. തുടര്‍ന്നും ഇത്തരം സംഘടനകളുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്ന് കാണിച്ചു മുന്നോട്ട് പോവാന്‍ യോഗം തീരുമാനിച്ചു. പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ പ്രതിക്കെതിരേ പോക്‌സോ ചുമത്തണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബാഹ്യ ഇടപെടല്‍ നടന്നത് മറയാക്കി സര്‍ക്കാറിനും പൊലിസിനും ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം.എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, ബശീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഫൈസല്‍ ഫൈസി മടവൂര്‍, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ബശീര്‍ ഫൈസി മാണിയൂര്‍, മുഹമ്മദ് ഫൈസി കജ, ശമീര്‍ ഫൈസി ഒടമല, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."