മുരളീധരന്റെ വിജയമുറപ്പിക്കാന്‍ വടകരയില്‍ പാട്ടുവണ്ടിയും
എടച്ചേരി: വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വിജയമുറപ്പിക്കാന്‍ പാട്ടു വണ്ടിയും രംഗത്ത്. കെ.എം.സി.സി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മണ്ഡലത്തിലുടനീളം മുരളിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്ന പാട്ടു വണ്ടിയുമായി പര്യടനം നടത്തുന്നത്.
മതസൗഹാര്‍ദവും, മാനവികതയും നെഞ്ചോട് ചേര്‍ത്ത് സാഹോദര്യത്തില്‍ കഴിയുന്ന കടത്തനാടിന്റെ മണ്ണില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ കറ പുരളാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ പാട്ടു വണ്ടി വഴി പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പാട്ടു വണ്ടി പ്രയാണം തുടരുകയാണ്. എടച്ചേരി തലായിയില്‍ നല്‍കിയ സ്വീകരണ യോഗം കെ.എം.സി.സി നേതാവ് എം.പി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ടി.കെ അഹമദ് അധ്യക്ഷനായി. ഇബ്‌റാഹീം മുറിച്ചാണ്ടി, എന്‍.കെ ഇബ്‌റാഹീം, പി.കെ മുഹമ്മദ്, അബ്ദുല്ല ചേലക്കാട്, ദാമോദരന്‍, ഒ.കെ ഇബ്‌റാഹീം, ചുണ്ടയില്‍ മുഹമ്മദ്, യു.പി മൂസ, ഇസ്മയില്‍ എടച്ചേരി, ടി. ഹാശിം, എരോത്ത് അബൂബക്കര്‍ ഹാജി, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."