'കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള തിരിച്ചടിയാകണം വടകരയിലെ തെരഞ്ഞെടുപ്പ്'
വടകര: വടകരയിലെ തെരഞ്ഞെടുപ്പ് ഫലം കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ളതും പ്രത്യേകിച്ച് ടി.പി വധത്തിന്റെ ആസൂത്രകര്ക്കെതിരായ ശക്തമായ തിരിച്ചടിയായിരിക്കണമെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു വ്യക്തമാക്കി.
മെയ് 4ന്റെ ടി.പി ചന്ദ്രശേഖരന് രക്തസാക്ഷി ദിനാചരണ സ്വാഗത സംഘം രൂപീകരണ യോഗം ഓര്‍ക്കാട്ടേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലക്കേസ് പ്രതികളെ മാന്യന്മാരാക്കാന് ലോക്സഭാ തെരഞ്ഞെടുപ്പ് പോലെയുള്ള ഉന്നത ജനാധിപത്യ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത് തികച്ചും അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അരുംകൊല രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വിജയം സുനിശ്ചിതമാക്കണമെന്നും വേണു പറഞ്ഞു. രക്തസാക്ഷി ദിനം വിജയിപ്പിക്കാന്‍ കുളങ്ങര ചന്ദ്രന് ചെയര്‍മാനും എ.കെ ബാബു ജനറല്‍ കണ്‍വീനറും എ.കെ ഗോപാലന് ഖജാന്‍ജിയുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."