കോണ്‍ഗ്രസ് തുടങ്ങിവച്ച നയം ബി.ജെ.പി കര്‍ശനമാക്കി: പിണറായി വിജയന്‍
കുറ്റ്യാടി: കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച ജനദ്രോഹ നയങ്ങള്‍ പിന്നീട് അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ക്കശ്യമാക്കുക മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുറ്റ്യാടിയില്‍ നടന്ന എല്‍.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ യു.പി.എ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് വെടിയുണ്ടയാണ്. നിരവധി കര്‍ഷകര്‍ക്ക് തങ്ങളുടെ ജീവനൊടുക്കേണ്ടി വന്നു. അതുവരെ നേടിയെടുത്ത തൊഴിലാളി അവകാശങ്ങള്‍ ഇല്ലാതാക്കി രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി. കോണ്‍ഗ്രസിന്റെ ഈ നയങ്ങളെ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്തുകയും കൂടുതല്‍ ശക്തമാക്കുകയുമാണ് നരേന്ദ്രമോദിയും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ചെയ്തത്. പൊതുമേഖലയെ വിറ്റു തുലച്ചു. രാജ്യത്ത് വര്‍ഗീയത പടര്‍ത്തി ആളുകളെ കൊല്ലുന്നതുവരെ കാര്യങ്ങളെത്തിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാണിച്ച എഴുത്തുകാരെ, സാംസ്‌കാരിക നായകന്മാരെ കൊന്നുതള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടേക്കച്ചാലില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. കെ.കെ ദിനേശന്‍ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍, ആര്‍. ശശി, കെ. ലോഹ്യ, എന്‍.കെ അബ്ദുല്‍ അസീസ്, കെ.കെ ലതിക, കെ.കെ നാരായണന്‍, കെ.കെ സുരേഷ്, കെ. കൃഷ്ണന്‍, ടി.കെ മോഹന്‍ദാസ്, കെ.കെ കുഞ്ഞമ്മദ്കുട്ടി, അഡ്വ. പി. ഗവാസ്, സി.എന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."