HOME
DETAILS
MAL
കുന്നത്തറയില്‍ കൈക്കനാല്‍ തകര്‍ന്നു; കര്‍ഷകര്‍ ദുരിതത്തില്‍
backup
April 12 2019 | 03:04 AM
അത്തോളി: കുറ്റ്യാടി ജല സേചന പദ്ധതിയുടെ ഭാഗമായുള്ള കുന്നത്തറ കൈക്കനാല്‍ തകര്‍ന്നു. സംസ്ഥാനപാതയില്‍ കുന്നത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് കൈക്കനാലിന്റെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നത്. ഭിത്തി പൊട്ടിപ്പൊളിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകി പാഴാവുകയാണ്.
ഇതോടെ റോഡിലൂടെയുള്ള കാല്‍നടയാത്രയും ദുഷ്കരമായിരിക്കുകയാണ്. കനാലിലെ സൈഫണില്‍ തകരാര്‍ ഉള്ളതുകൊണ്ട് മേല്‍ ഭാഗത്ത് വെള്ളം കെട്ടി നിന്ന് ഭിത്തി തകരുകയായിരുന്നു. വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കുന്നത്തറ തോരായി കൊടശ്ശേരി ഭാഗങ്ങളിലേക്ക് കനാലിലൂടെ ആവശ്യത്തിന് വെള്ളം ഒഴുകിയെത്തുന്നില്ല.
ഈ പ്രദേശങ്ങളില്‍ വെള്ളമൊഴുക്ക് നഷ്ടപ്പെട്ടതോടെ കനാല്‍ ജലത്തെ ആശ്രയിച്ച് കൃഷി നടത്തിയ കര്‍ഷകര്‍ ഇപ്പോള്‍ ദുരിതത്തിലായിരിക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണമെന്ന് നാട്ടുകാരും കര്‍ഷകരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."