HOME
DETAILS
MAL
കീം പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് കൊവിഡ്: ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്ന്
backup
July 22 2020 | 02:07 AM
തിരുവനന്തപുരം: കീം പരീക്ഷാ നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള ജാഗ്രതക്കുറവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് 88,521 കുട്ടികളാണ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം ജില്ലയിലെ 38 സെന്ററുകളില്‍ ഒന്നിലാണ് ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയത് . രോഗബാധയുണ്ടായവര്‍ പരീക്ഷയെഴുതിയത് അവിടെയല്ല. മറ്റു സെന്ററുകളിലാണ്. കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കുട്ടി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലായിരുന്നു. മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. തൈക്കാട് പരീക്ഷ എഴുതിയ കുട്ടികള്‍ക്കൊപ്പമുള്ള കുട്ടികളെ നിരീക്ഷണത്തിലാക്കും. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."