HOME
DETAILS
MAL
പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ ആള്‍ക്ക് കൊവിഡ്; വൈദികര്‍ ഉള്‍പെടെ 80ഓളം പേര് നിരീക്ഷണത്തില്‍
backup
July 22 2020 | 03:07 AM
പത്തനംതിട്ട: പത്തനംതിട്ട തോട്ടപ്പുറത്ത് മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയയാള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചടങ്ങില്‍ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കി.
വൈദികരുള്‍പ്പടെ 80ഓളം പേരാണ് കൊവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്.
കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങ്. ഇതേദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
വാര്യാപുരം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വകാര്യ ധനസ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇയാള്‍ കാറ്ററിംഗുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാനായി എത്തിയതായിരുന്നു.
യുവാവ് ജോലി ചെയ്യുന്നിടത്ത് ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."