സമരത്തിലും സി.പി.ഐയും സി.പി.എമ്മും ചേരിതിരിഞ്ഞ്
നിലമ്പൂര്‍: റിലയന്‍സ് കേബിള്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നഗരസഭാ ചെയര്‍പേഴ്‌സണെതിരെ വന്‍ അഴിമതി ആരോപണങ്ങളുമായി രംഗത്തുള്ളപ്പോഴും ഭരണസമിതിക്കെതിരേ എല്‍.ഡി.എഫ് സമരം ചേരിതിരിഞ്ഞ്. സി.പി.ഐ ആണ് അനുമതിയില്ലാതെ റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനെതിരെ രംഗത്തുവന്നത്.
കേബിള്‍ കുഴി പ്രവൃത്തി സി.പി.ഐ-സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ തടയുകയും ചെയ്തു.
രംഗത്തുവരാതിരുന്ന സി.പി.എം സി.പി.ഐയുടെ മേല്‍ക്കോയ്മ തടയാന്‍ സമരരംഗത്തേക്ക് വന്നു. ചെയര്‍പേഴ്‌സണ്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് രണ്ടിന് സി.പി.എമ്മും, 29ന് സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ കുത്തിയിരിപ്പ് സമരവും നടക്കും. എല്‍.ഡി.എഫ് നിലമ്പൂരില്‍ ചേരിതിരിഞ്ഞാണ് രണ്ട് തിയതികളിലായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവം വിവാദമായപ്പോള്‍ സി.പി.എം-സി.പി.ഐ-സ്വതന്ത്ര അംഗങ്ങള്‍ ഒറ്റക്കെട്ടായി നഗരസഭക്കുള്ളില്‍ ഈ വിഷയത്തില്‍ കുത്തിയിരിപ്പ് സമരനടത്തിയതും ശ്രദ്ധേയമായിരുന്നു. ഇടതുമുന്നണി ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണെന്ന് സി.പി.എമ്മും സി.പി.ഐയും പറയുമ്പോഴും രണ്ട് പാര്‍ട്ടികളും സമരരംഗത്ത് രണ്ട് വഴിക്കാണെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."