ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍; ഓഫിസില്‍ എത്തിയവര്‍ ദുരിതത്തിലായി
പെരിന്തല്‍മണ്ണ: നഗരസഭാ ഓഫിസ് കാലിയാക്കി ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് വിവിധ ആവശ്യത്തിനെത്തിയ സാധാരണക്കാരെ വലച്ചു. പെരിന്തല്‍മണ്ണ നഗരസഭയിലെ ഉദ്യോഗസ്ഥരാണ് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഹാളില്‍ നടക്കുന്ന ഉദ്യോഗസ്ഥരുടെ സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്.
മുന്‍കൂട്ടി അറിയിപ്പ് നല്കാത്തതിനാല് വിവിധ സേവനങ്ങള്‍ക്കായെത്തിയ ജനങ്ങള്‍ ഉദ്യോഗസ്ഥരെ കാത്ത് നഗരസഭാ ഓഫിസില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വന്നു. മറ്റു ചിലരാകട്ടെ കാര്യം നടക്കാനാവാതെ വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നു. ചിലര്‍ ഓഫിസിലെ മറ്റു ജീവനക്കാരോട് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച സമ്മേളനത്തില്‍ വിവിധ സെഷനുകളിലെ മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
അതേ സമയം ഉദ്യോഗസ്ഥരില്‍ മിക്കവരും ലീവ് മാര്‍ക്ക് ചെയ്തവരായതു കാരണം വിശദീകരണം ചോദിക്കാനാവില്ലെന്ന നിലപാടിലാണ് നഗരസഭാ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."