ചെല്ലാനം തീരമേഖലയില്‍ താമസിക്കുന്നവര്‍ മാറിത്താമസിച്ചേ മതിയാവൂ-മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ചെല്ലാനം തീരമേഖലയില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കുണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നിലവില്‍ മറ്റൊരുവഴികളുമില്ല. കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവരെ കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
സെന്റ് മേരീസ് സ്‌കൂളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാക്കേണ്ടവരെ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് പാര്‍പ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.18,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചേ മതിയാവൂ എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. തിരുവനന്തപുരത്ത് 1000ത്തിലേറെ പേരെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു.
കൊല്ലത്ത് നിരവധി കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലായി. എല്ലാ ജില്ലകളിലും ഈ പദ്ധതിയുണ്ട്. എന്നാല്‍ പദ്ധതിയുമായി തീരെ സഹകരിക്കാത്തത് എറണാകുളം ജില്ലയാണ്. തീരത്തു തന്നെ താമസിക്കണമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ വാശി പിടിച്ചിട്ട് കാര്യമില്ല. അവര്‍ ദുരന്തത്തിന്റെ നടുവിലാണ്. അവിടെ നിന്ന് മാറി താമസിച്ചേ മതിയാവൂ എന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."