പി.പി സുനീറിന് വോട്ടഭ്യര്‍ഥിച്ച് ഗോത്രഭാഷയില്‍ തെരഞ്ഞെടുപ്പ് ഗാനം
സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ഗാനങ്ങള്‍ അത്ര പുതുമയുള്ളതല്ല, എന്നാല്‍ പണിയ ഭാഷയിലെഴുതിയ ഗോത്രതാളത്തിലുള്ള തെരഞ്ഞെടുപ്പ് ഗാനം പുതുമയാണ്. നൂല്‍പ്പുഴ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് തിരവണ്ണൂര് കോളനിയിലെ വി. ബാലനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറിന് വോട്ടഭ്യര്‍ഥിച്ചുള്ള ഗോത്രതാളത്തിലുള്ള പാട്ടൊരുക്കിയതും പാടിയതും. തുടിയും ചീനവും ഉപയോഗിച്ചാണ് പാട്ട് കമ്പോസ് ചെയ്തിരിക്കുന്നത്.
നൂല്‍പ്പുഴ പഞ്ചായത്തില്‍ തന്നെ 43 ശതമാനത്തോളം ഗോത്രവര്‍ഗ വിഭാഗങ്ങളാണ്. ഇതിനുപുറമെ മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലും ഗോത്രവര്‍ഗക്കാര്‍ ഏറെയുണ്ട്. ഇവരെ ലക്ഷ്യമാക്കിയാണ് ഇവരുടെ ഭാഷയില്‍ തന്നെ പാട്ടെഴുതി തെരഞ്ഞെടുപ്പ് ഗാനം ചിട്ടപ്പെടുത്തിയത്. ചാടകപ്പുര കോളനിയിലെ മനോജ്, അശോക് എന്നിവര്‍ ചേര്‍ന്നാണ് ചീനവും തുടിയും കൈകൈര്യം ചെയ്തിരിക്കുന്നത്. മ്യൂസിക് കമ്പോസറായ ജോണ്സണ് ബത്തേരിയാണ് മറ്റു സാങ്കേതിക സഹായങ്ങള്‍ ഒരുക്കിയത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സാമ്പത്തിക സഹായങ്ങള്‍ കൂടി ചെയ്തതോടെയാണ് ഗോത്രതാളത്തിലുള്ള തെരഞ്ഞെടുപ്പ് ഗാനം പിറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."