കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇതരവിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്കും കൊവിഡ്: ഒന്‍പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ഇതര വിഭാഗത്തിലെ രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളെജിലെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശിച്ചു.ഒന്‍പത് ഡോക്ടര്‍മാരടക്കം 39 ആരോഗ്യ പ്രവര്‍ത്തകരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍.
മെഡിസിന് വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് പൊസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐസോലേഷനിലേക്ക് മാറ്റിയിരുന്നു. ഇതേതുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ നീരീക്ഷണത്തിലായത്.
രണ്ട് ദിവസം മുമ്പ് സര്‍ജറി വാര്‍ഡിലും എല്ലുരോഗ വിഭാഗത്തിലും രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 7 ഡോക്ടര്‍മാരാണ് ക്വാറന്റൈനില്‍ പോയത്.സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് നാലുപേരാണ്. ഇതോടെ കടുത്ത ആശങ്ക വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് കോഴിക്കോട്, കാസര്‍ഗോഡ്, കൊല്ലം സ്വദേശികളാണ് നേരത്തെ മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."