ഈ മന്ത്രിയെ ഇനിയും നിലനിര്‍ത്തണോ?
തുടരെത്തുടരെയുള്ള വിവാദപ്രസംഗങ്ങള്‍ വഴി കേരളസമൂഹത്തിനാകമാനം അപമാനമായിരിക്കുകയാണു വൈദ്യുതി മന്ത്രി എം.എം മണി.
ഏറ്റവും ഒടുവില്‍ ഏറെ തരംതാണ വാക്കുകള്‍ ഉപയോഗിച്ച് ഒരു മന്ത്രിയാണു താനെന്നുപോലും മറന്നുകൊണ്ടു സ്ത്രീസമൂഹത്തെ മുഴുവനും അധിക്ഷേപിച്ചു. ആര്‍ക്കെതിരേയും എന്തും വിളിച്ചു പറയാമെന്ന ധാരണയുള്ള സംസ്‌കാരശൂന്യമായ രീതിയില്‍ സംസാരിക്കുന്ന ഈ മന്ത്രിയെ ഇനിയും മന്ത്രിസഭയില്‍ നിലനിര്‍ത്തണോയെന്നു സി.പി.എമ്മും മുഖ്യമന്ത്രിയും തീരുമാനിക്കണം.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയപ്പോള്‍ മുതല്‍ സമനില തെറ്റിയതുപോലെയാണു മന്ത്രിയുടെ പെരുമാറ്റം. സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയാണോ അതോ വായ തുറന്നാല്‍ നാറ്റം വമിക്കുന്ന തരത്തില്‍ മാത്രം സംസാരിക്കുകയും മറ്റുള്ളവരെ അധിക്ഷേപിക്കുകയും ഒട്ടും സംസ്‌കാരം തൊട്ടുതീണ്ടാതെ പെരുമാറുകയും ചെയ്യുന്ന മന്ത്രിയെയാണോ ഊളമ്പാറയ്ക്ക് അയക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."