പഠനസ്വപ്‌നങ്ങളുമായി അധികൃതരുടെ കനിവ് കാത്ത് സരിത
അഗളി: ചിത്രപുസ്തകങ്ങള്‍ മാറോട് അടിക്കിപ്പിടിച്ച് സ്‌കൂളില്‍ പോകുന്ന തും കാത്തിരിക്കുകയാണ് നരസിമുക്കിനടുത്ത് പൂവത്താല്‍ കോളനിയിലെ ഭിന്നശേഷിക്കാരിയായ സരിത. ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രി സമ്മാനമായി നല്‍കിയതാണ് ചിത്രപുസ്തകങ്ങള്‍. ജനുവരിയില്‍ ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ കുറച്ച് ദിവസം സ്‌കൂളില്‍ പോയിരുന്നെങ്കിലും ഇപ്പോള്‍ കഴിയുന്നില്ല. സരിതയെ സ്‌കൂളിലേയ്ക്ക് കൊണ്ടുപോയിരുന്ന വാഹനം ഇപ്പോള്‍ എത്താത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
ടാറിട്ട റോഡില്‍ നിന്നും 500 മീറ്റര്‍ മണ്‍പാതയിലൂടെ വേണം സരിതയുടെ വീടിലെത്താന്‍ ഇതിന് കഴിയില്ലെന്ന് ഡ്രൈവര്‍ അറിയിച്ചതോടെ സരിതയുടെ സ്‌കൂള്‍ സ്വപ്നം അവസാനിച്ചു. അമ്മ ലക്ഷ്മിയും അമ്മമ്മ പൂവത്താളും മാത്രമാണ് വീട്ടിലുള്ളത്. തൊഴിലുറപ്പിന് പോയി കുടുംബം നോക്കുന്ന ലക്ഷ്മിയ്ക്ക് രണ്ടുനേരവും പണി ഉപേക്ഷിച്ച സരിതയുടെ സ്‌കൂളില്‍ കൊണ്ടുപോകാനാകില്ല. സരിതയ്ക്ക് ഇനി പഠിയ്ക്കണമെങ്കില്‍ വീട്ടിലേയ്ക്കള്ള വഴി നന്നാക്കുകയോ, സ്‌കൂളിലേക്കുള്ള വാഹന സൗകര്യം അധികൃതര്‍. ഏര്‍പ്പെടുത്തുകയോ വേണം. കാവുണ്ടിക്കല്ലില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളും വാഹന സൗകര്യമില്ലാത്തതിന്റെ പേരില്‍ അഗളിയിലെ ബഡ്‌സ് സ്‌കൂളില്‍ എത്താനാകുന്നില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം പഞ്ചായത്ത് ഉറപ്പു നല്‍കിയിരുന്നതായി സരിതയുടെ മാതാപിതാക്കള്‍ അറിയിച്ചു.
ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്ന അട്ടപ്പാടിയിലെ പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ജനുവരിയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. എന്നാല്‍ സരിതയുടെ വീട്ടിലേയ്ക്കുള്ള വഴി മോശമാണെന്നും വാഹനം പോകില്ലെന്നും അറിയിച്ച പഞ്ചായത്ത് അധികൃതര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ മറ്റൊരു വണ്ടി ഏര്‍പ്പാടാകാന്‍ ശ്രമിക്കുന്നതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."