വിജയവിളംബരമായി പാറശാലയില്‍ സി. ദിവാകരന്റെ പര്യടനം
പാറശാല: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ പാറശാല മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ 8ന് കോവില്ലൂര്‍ അമ്പലം ജങ്ഷനില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍ രതീന്ദ്രന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. വെള്ളറട പഞ്ചായത്തിന്റെ ഗ്രാമീണ മേഖലയിലൂടെ ആരംഭിച്ച പര്യടനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും കേന്ദ്രമായ ഗ്രാമീണ മേഖലയിലെ സ്വീകരണ കേന്ദ്രങ്ങള്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയെ കാണാനും സ്വീകരണം നല്‍കാനുമായി എത്തിയിരുന്നു.
ചുരളി, ആനപ്പാറ, കൂതാളി, കാക്കതൂക്കി, പന്നിമല, ആറാട്ടുകുഴി തുടങ്ങിയ മലയോര മേഖലകളില്‍ ഉജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. വെള്ളറട, അഞ്ചുമരംകാല, കിളിയൂര്‍, പാട്ടംതലയ്ക്കല്‍, ഡാലുംമുഖം, കരിക്കറത്തല, ചാമവിള, കുടയാല്‍, മുള്ളലുവിള, പനച്ചമൂട്, മലയിന്‍കാവ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ഉച്ചയ്ക്ക് മുമ്പുള്ള പര്യടനം വേങ്കോട് സമാപിച്ചു. വൈകിട്ട് 3ന് കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ചെറിയകൊല്ലയില്‍ നിന്ന് ആരംഭിച്ച പര്യടനം കുന്നത്തുകാല്‍ പഞ്ചായത്തിലേക്കാണ് പ്രവേശിച്ചത്. നിലമാംമൂട്, തോലടി, കാരക്കോണം, കുന്നത്തുകാല്‍, വണ്ടിത്തടം, മണ്ണാംകോട്, നാറാണി, കൈവന്‍കാല, അരുവിയോട്, പാലിയോട്, മണവാരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പെരിങ്കടവിള പഞ്ചായത്തില്‍ പ്രവേശിച്ചു. പെരിങ്കടവിള ജങ്ഷന്‍, പഴമല, തോട്ടവാരം, അയിരൂര്‍, ആയയില്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ രാത്രി വൈകി അരിവിപ്പുറത്ത് സമാപിച്ചു. എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് പാറശാല മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടി പൂര്‍ത്തിയായത്. സ്ഥാനാര്‍ത്ഥിക്കൊപ്പം എല്‍ഡിഎഫ് നേതാക്കളായ സി കെ ഹരീന്ദ്രന്‍ എംഎല്‍എ, അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, മനോജ് ബി ഇടമന, ഗോപകുമാര്‍, ഡി കെ ശശി, സി സുന്ദരേശന്‍ നായര്‍, ഇ ആന്റണി, എസ് ദാനം തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജെ അരുണ്‍ബാബു, ആര്‍ എസ് രാഹുല്‍രാജ്, എസ് ആര്‍ രതീഷ്, ടി എല്‍ രാജ്, വി സനാതനന്‍, അഡ്വ. ശ്യാംകുമാര്‍, സന്തോഷ് കുമാര്‍, ആനാവൂര്‍ മണികണ്ഠന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."