പുത്തന്‍പീടികയില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു; വെള്ളത്തിന് വിലയില്ലേ?
അന്തിക്കാട്: കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ റോഡിലൂടെ ഒഴുക്കിക്കളയുന്നത് പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം. ശുദ്ധജലക്ഷാമം രൂക്ഷമായ പുത്തന്‍പീടികയിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
കഴിഞ്ഞ ദിവസമാണ് പൈപ്പ് പൊട്ടിയത്. ജല അതോരിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വേനല്‍ കനത്തതോടെ പ്രദേശത്തെ കിണറുകള്‍ വറ്റിയ നിലയിലാണ്.
ഇതുമൂലം കുടിവെള്ളത്തിനായി ജനങ്ങള്‍ ആശ്രയിക്കുന്നത് ജല അതോറിറ്റി പൈപ്പുകളെയാണ്. എന്നാല്‍ മിക്ക ദിവസങ്ങളിലും പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കാറില്ലെന്ന പരാതി വ്യാപകമാണ്. പൊട്ടിയ പൈപ്പിലൂടെ മലിനജലം പ്രവേശിക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. പുത്തന്‍പീടിക സെന്റിനറി ഹാളിനു സമീപത്താണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. തകര്‍ന്ന പൈപ്പ് ഉടന്‍ നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."