ഈസ്റ്റ് കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ കാനനിര്‍മാണം പാതിവഴിയില്‍
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഈസ്റ്റ് കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാന നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. നാലു മാസങ്ങള്‍ക്കു മുന്‍പ് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ആരംഭിച്ച കാന നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സ്വകാര്യ വ്യക്തികളുടെ മതിലിനോടു ചേര്‍ന്ന് കാന നിര്‍മാണത്തിനായി തോട് കീറിയത് അപകട കുഴിയായി മാറി. തണ്ടാശേരി ശശിയുടെ സ്ഥലത്തെ മതിലിന്റെ തറഭാഗത്തെ കല്ലുകള്‍ ഇളകി മാറി തുടങ്ങി ഏത് നിമിഷവും മതില് റോഡിലേയ്ക്കു മറിയാവുന്ന അവസ്ഥയിലാണ്. തൊട്ടടുത്ത അങ്കണവാടിയിലേക്കു കുട്ടികള്‍ പോകുന്നത് ഇത് വഴിയാണ്. നിരവധി തവണ അധികാരികളെ പരാതിയുമായി സമീപിച്ചെങ്കിലും കാന നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."