തിക്കോടി എഫ്.സി.ഐ.യെ അവഗണിക്കുന്നു
കല്‍പ്പറ്റ: തിക്കോടി എഫ്.സി.ഐയില്‍ നിന്നും മീനങ്ങാടിക്ക് ധാന്യങ്ങള്‍ കൊണ്ട് പോകാതെ മറ്റ് ഗോഡൗണുകളെ ആശ്രയിക്കുന്നതായി ആക്ഷേപം.
കഴിഞ്ഞ പത്ത് മാസമായി തിക്കോടിയില്‍ നിന്ന് മീനങ്ങാടിക്ക് അരി പോകുന്നില്ല. തിക്കോടിയില്‍ നിന്ന് മീനങ്ങാടിക്ക് പോയ ഒരു ലോഡ് അരി അപ്രത്യക്ഷമായ സംഭവത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായി മുന്‍ കരാറുകാരന്റെ പേരിലും ഡിപ്പോ മാനേജറടക്കം നാല് ജീവനക്കാരുടെ പേരിലും നടപടി സ്വീകരിച്ചിരുന്നു. തിക്കോടിയില്‍ പുതിയ കരാറുകാരന്‍ നിലവില്‍ വന്നതിന് ശേഷം 12 ലോഡ് അരി മാത്രമാണ് ഇവിടെ നിന്നും മീനങ്ങാടിക്ക് പോയത്. തിക്കോടി ഗോഡൗണില്‍ ധാന്യങ്ങളുടെ കൂടുതല്‍ സ്റ്റോക്കുണ്ടെന്നിരിക്കെ മറ്റ് ഗോഡൗണുകളില്‍ നിന്ന് മീനങ്ങാടിക്ക് ധാന്യങ്ങള്‍ കൊണ്ടു പോകുന്നതിന് പിന്നില്‍ മാനേജ്‌മെന്റിന്റയെും കരാറുകാരുകാരുടെയും ഒത്തുകളിയുണ്ടെന്നാണ് തൊഴിലാളികളും ലോറിക്കാരും പറയുന്നത്. അതിനിടയില്‍ മുഴുപ്പിലങ്ങാട് ഗോഡൗണില്‍ നിന്നും മീനങ്ങാടിക്ക് ധാന്യങ്ങള്‍ കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്നാണ് അറിയുന്നത്. ഇത് എഫ്.സി.ഐ.ക്ക് കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മീനങ്ങാടിക്ക് തീക്കോടിയില്‍ നിന്ന് ലോഡ് കൊണ്ട് പോകുന്നതാണ് എഫ്.സി.ഐക്ക് ലാഭകരം. മുഴുപ്പിലങ്ങാടേക്കാളും മുപ്പത് കിലോമീറ്റര്‍ ദൂരം കുറവാണ് തിക്കോടിയില്‍ നിന്ന് മുഴുപ്പിലങ്ങാട് ഗോഡൗണിലേക്ക് റെയില്‍വെ ട്രാക്കില്ലെന്നും വാഗണില്‍ എത്തുന്ന അരി ലോറിയില്‍ എത്തിച്ചതിന് ശേഷമാണ് പുറത്തേക്ക് കൊണ്ട് വരുന്നത്.
തിക്കോടിയില്‍ കൂടുതല്‍ ധാന്യങ്ങള്‍ സ്റ്റോക്കുണ്ടാകുകയും ആവശ്യത്തിന് തൊഴിലാളികളും ലോറിക്കാരും ഉണ്ടെന്നിരിക്കെ ഇവിടെ നിന്നും മീനങ്ങാടിക്ക് ലോഡ് കൊണ്ട് പോകാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിന്റെ പിന്നില്‍ കരാറുകാരും മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."