അഴിമതി ആരോപണം: മന്ത്രി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി
തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രി ഇ.പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി സജീഷിനെ മാറ്റി. സജീഷിനെതിരേ നിരവധി പരാതികള്‍ സി.പി.എം നേതൃത്വത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തി.
പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷ് സ്വമേധയാ രാജി സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ചികിത്സയ്ക്കായി നീണ്ട അവധിക്ക് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫിസ് നല്കുന്ന വിശദീകരണം.
ജയരാജന്റെ സ്റ്റാഫിലെ ഒരാള്ക്കെതിരേകൂടി സി.പി.എം നേതൃത്വത്തിന് പരാതി ലഭിച്ചതായാണ് അറിയുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗം ചേരാനിരിക്കെയാണ് സജീഷിനെ മാറ്റാനുള്ള തീരുമാനമെടുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിളിച്ച യോഗം ചേരാനിരിക്കെ പൊടുന്നനെയാണ് സജീഷിനെതിരായ തീരുമാനങ്ങള്‍ പുറത്തുവന്നത്. മന്ത്രി ജയരാജന്റെ വകുപ്പില്‍ കായിക വിഭാഗത്തിന്റെ ചുമതല നോക്കിയിരുന്ന സജീഷിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടിയുണ്ടായില്ലെന്ന ആക്ഷേപം ഒഴിവാക്കാനാണ് തിടുക്കത്തില്‍ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."