HOME
DETAILS
MAL
പള്ളിക്കലില്‍ 5.09 കോടി രൂപയുടെ വികസന പദ്ധതി
backup
July 17 2016 | 20:07 PM
പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളത്തിനും ഭവനപദ്ധതിക്കും മുന്‍ഗണന നല്കി കൊണ്ട് 5.09 കോടി രൂപയുടെ വികസന പദ്ധതിക്ക് രൂപം നല്കി.
2016-17 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പള്ളിക്കല്‍ എ.എം.യുപി സ്കൂളില്‍ വച്ച് നടന്ന വികസന സെമിനാറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ മിഥുന അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ജസീന ലത്തീഫ്, സെക്രട്ടറി എ അശോകന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സെറീന ഹസീബ്, എ.കെ അബ്ദുറഹ്മാന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ബാബു, എ.പി ജമീല, എ സുലൈഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം അബ്ദുല്‍ഖാദര്‍, ഖൈറാബി, വഹീദാബാനു, പഞ്ചായത്ത് അംഗം എം ഖാലിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."