ചാലക്കുടിയില്‍ 1750 കോടിയുടെ വികസനം: പരസ്യ സംവാദത്തിന് എം.എല്‍.എമാരുടെ വെല്ലുവിളി
അങ്കമാലി: ചാലക്കുടി മണ്ഡലത്തില്‍ ഇടതുമുന്നണി അവകാശപ്പെടുന്ന ഇന്നസെന്റ് എം.പിയുടെ 1750 കോടിയുടെ വികസന പദ്ധതികള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഇടതുമുന്നണി ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ് എം.എല്‍.എ മാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന് എന്നിവര്‍ ആരോപിച്ചു.
1750 കോടിയുടെ കണക്ക് ചോദിക്കുമ്പോള്‍ 25 കോടിയുടെ എം.പി ഫണ്ടിന്റെ കണക്ക് പറഞ്ഞു രക്ഷപ്പെടാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇന്നസെന്റ് എം.പി പുറത്തിറക്കിയ വികസന രേഖയിലെ പദ്ധതികളെല്ലാം വ്യാജവും നടപ്പാക്കാത്തതും ആണെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും തെളിവുകളും സഹിതം എം.എല്‍.എ മാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഇന്നലെ ഇതിനു മറുപടി പറഞ്ഞ ഇടതു നേതാക്കള്‍ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
ഏതെങ്കിലും പദ്ധതികള്‍ അവകാശപ്പെടും പോലെ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ചിത്രം സഹിതം പ്രസിദ്ധീകരിക്കാന്‍ ഇടതു മുന്നണി തയാറാകണം.ചാലക്കുടിയില്‍ നടപ്പാക്കി എന്നവകാശപ്പെടുന്ന 1750 കോടിയുടെ വികസന പദ്ധതികളെ കുറിച്ച് പരസ്യ സംവാദത്തിനു വെല്ലുവിളിക്കുകയാണെന്നു യു.ഡി.എഫ് എം.എല്‍.എമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."