HOME
DETAILS
MAL
മാസം തികയാതെ പ്രസവിച്ചാൽ ഇനി ഭയക്കേണ്ട: കൃത്രിമ ഗർഭപാത്രവുമായി ശാസ്‌ത്രജ്ഞർ
backup
April 26 2017 | 23:04 PM
ന്യൂയോര്‍ക്ക് :മാസം തികയാതെ പ്രസവിച്ചുള്ള മറ്റു പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ശാസ്‌ത്ര ലോകം പുതിയ ഉപകരണവുമായി രംഗത്. ഇത്തരത്തിൽ പ്രസവിക്കപ്പെടുന്ന ശിശുക്കള്‍ക്കായി കൃത്രിമ ഗര്‍ഭപാത്രം അമേരിക്കൻ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് . ഒരു ഗർഭാവസ്ഥയിൽ ഗർഭസ്ഥ ശിശുവിന് ലഭിക്കുന്ന അംനിയോട്ടിക് ഫ്‌ളൂയിഡും പ്ലാസന്റയുമെല്ലാം സുരക്ഷിതമായ ഗര്‍ഭപാത്രത്തിന് സമാനമായ ബാഗാണ് ശാസ്ത്ജഞര്‍ തയ്യാറാക്കിയത്. ഇത് ഉപയോഗിച്ച് ആട്ടിന്‍കുട്ടികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
മൂന്ന് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് ബാഗ് തയ്യാറാക്കാനായത്. പരീക്ഷണങ്ങൾ കഴിഞ്ഞശേഷം ബാഗ് ഉപയോഗിച്ച് 24 ആഴ്ച പ്രായമായ ആറ് ആട്ടിന്‍ കുഞ്ഞുങ്ങളെ പരീക്ഷണ വിധേയമാക്കി. ബാഗില്‍ ആക്കിയ ശേഷം ഇവ വളര്‍ച്ച രേഖപ്പെടുത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു.ബാഗിന് പുറത്തു ഘടിപ്പിച്ചിരിക്കുന്ന വിഭിന്ന ശാസ്‌ത്രസാങ്കേതിക വിദ്യകളെ ഘടിപ്പിക്കുന്ന കാതലായ ഘടകരേഖ ഗ്യാസ് എക്‌സ്‌ചേഞ്ച് ഉപകാരണം ഉപയോഗിച്ച് പൊക്കിൾ കൊടി വഴി രക്‌തം പമ്പ് ചെയ്‌താണ് ഹൃദയത്തിന്റെ നിയന്ത്രണം നടത്തുന്നത്.
അമേരിക്കയില്‍ മാത്രം മാസം തികയാതെ പ്രതിവര്‍ഷം 30,000 കുഞ്ഞുങ്ങളാണ് ജനിക്കുന്നതെന്നാണ് കണക്കുകൾ. ഇതിൽ 23നും 26നും ഇടയില്‍ ആഴ്ച മാത്രം പ്രായമായ ഈ കുട്ടികളുടെ നില അപകടകരമാണ്. വെറും 500 ഗ്രാം ഭാരം മാത്രമുള്ള കുഞ്ഞുങ്ങൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഈ അവസ്ഥയില്‍ കുഞ്ഞിന് സാധ്യമല്ല. 70 ശതമാനം കുട്ടികളും ഈ ഘട്ടത്തില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അതിജീവിക്കുന്നവര്‍ ആകട്ടെ അംഗവൈകല്യമുള്ളവരായി മാറുകയും ചെയ്യും. ഈ സ്ഥിതിയില്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിനും പുറംലോകത്തിനും ഇടയില്‍ കുഞ്ഞിന് സുരക്ഷിത താവളമൊരുക്കാന്‍ കൃത്രിമ ഗര്‍ഭപാത്ര ബാഗ് സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."