HOME
DETAILS
MAL
ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കണം
backup
July 14 2018 | 06:07 AM
മട്ടന്നൂര്‍: പ്രീപ്രൈമറിയില്‍ ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കണമെന്നും മുഴുവന്‍ കുട്ടികളെയും സൗജന്യ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍.പി സ്കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പി.കെ അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എന്‍.കെ അനിത ഉദ്ഘാടനം ചെയ്തു. കെ. പത്മാവതി, പി.വി സഹീര്‍, പി.കെ.സി മുഹമ്മദ്, ഷബീര്‍ എടയന്നൂര്‍, സി.പി സലീത്ത്, സി.പി തങ്കമണി, കെ. മുഹമ്മദ് ഫായിസ് സംസാരിച്ചു. ഭാരവാഹികള്‍: പി.കെ അബ്ദുള്‍ ലത്തീഫ് (പ്രസിഡന്റ്), പി.കെ ഹൈദര്‍ (വൈ.പ്രസിഡന്റ്); മദര്‍ പി. ടി. എ കെ. സജിന (പ്രസി), കെ.ഷഹനാസ് (വൈ.പ്രസി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."